തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നല പവന് 2,040 രൂപ കുറഞ്ഞ് 97,720 എന്ന നിരക്കില്‍ എത്തിയിരുന്നു. ഏറെ നാളുകളായി സംസ്ഥാനത്തെ സ്വർണവില ലക്ഷം കടന്ന നിലയിലായിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ പവൻ വില ഒരു ലക്ഷത്തില്‍ നിന്ന് കുറഞ്ഞിരിക്കുകയാണ്. ഇത് സ്വർണവിപണയില്‍ ഒരുപോലെ പ്രതീക്ഷകളും ആശങ്കകളും നല്‍കുന്നതാണ്.
ഇന്ന് പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണവിലയിലെ ഓരോ മാറ്റങ്ങളും സാധാരണക്കാരെയും നിക്ഷേപകരെയും ജുവലറി ഭീമൻമാരെയും ഒരുപോലെയാണ് ബാധിക്കുന്നത്. സ്വർണവില കുറയുമ്പോള്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് മുൻപ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
SUMMARY: Gold rate is decreased















