മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ ഗുജറാത്തില്‍ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിൽ എത്തിച്ചു.

കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.  അന്യ സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റു ചെയ്തത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യ സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്നായിരുന്നു ചൈനീസ് പൗരന്മാർക്കായുള്ള അന്വേഷണം. പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.
<BR>
TAGS : ONLINE FRAUD | ARRESTED
SUMMARY : Chinese nationals arrested for defrauding a Malayali doctor couple of Rs. 7.5 crore

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ്...

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനില്‍ നാളെ മെട്രോ മുടങ്ങും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ പാതയിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗർ...

കർണാടകയിലെ എസ്.ഐ.ആർ; വീടുതോറുമുള്ള പരിശോധനയ്ക്കുള്ള സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറിന്റെ വീടുതോറുമുള്ള...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

Related Articles

Popular Categories