സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിലായിരിക്കും ഭൗതികശരീരം പൊതുദർശനത്തിന് വെക്കുക. നിലവിൽ മൃതദേഹം എയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 11 മണി മുതൽ മൂന്ന് മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പൊതുദർശനം നടക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങൾക്കായി എയിംസിന് വിട്ടുകൊടുക്കും.

അതേസമയം, നിലവിൽ പാർട്ടിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കൾ അറിയിച്ചു. കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. എം.എ. ബേബി, എ. വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്‌തേക്കാം.

TAGS: DEMISE | SITARAM YECHURI
SUMMARY: Sitaram Yechuris dead body to be bought to home today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

‘എന്നെ അവര്‍ കൊന്നേക്കാം, എങ്കിലും ഞാൻ മടങ്ങും’; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറില്‍ സ്വന്തം...

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ചര്‍ച്ച പരാജയം, അടച്ചുപൂട്ടലില്‍ ഉറച്ച്‌ കമ്പനി

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ...

വൈറല്‍ കുംഭമേള പെണ്‍കുട്ടിക്കുള്ള പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടിക്കും...

അയോധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി

അയോധ്യ: അയോധ്യ സംഭാവന കൊള്ളയുമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ...

മലയാളം മിഷൻ അധ്യാപക പരിശീലനം നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലനം ശനാളെ...

Related Articles

Popular Categories