ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി മുസ്ലിം വിദ്യാര്‍ഥിനി നല്‍കിയ ഹർജി തള്ളിയാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യ മതാചാരമാണെന്ന് സ്ഥാപിക്കുന്ന മതഗ്രന്ഥമോ മറ്റ് ആധികാരിക രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

ഏകീകൃത യൂണിഫോം നിര്‍ബന്ധമെന്നും മതപരമായ ഇഷ്ടത്തിന്റെ പേരില്‍ യൂണിഫോം മാറ്റാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജെ ജെ മുനീര്‍, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

പ്രയാഗ്‌രാജിലെ ടാഗോർ പബ്ലിക് സ്കൂളില്‍ പത്താം ക്ലാസ് പൂർത്തിയാക്കി അതേ സ്ഥാപനത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതല്‍ താൻ ഈ സ്കൂളില്‍ ശിരോവസ്ത്രം ധരിച്ചാണ് പഠിച്ചതെന്നും, ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ അധികൃതർക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി ഹർജി നല്‍കിയത്. എന്നാല്‍, ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വാദം തള്ളി.

“വിദ്യാർഥിനിയുടെ വിവിധ ക്ലാസുകളിലെ ഗ്രൂപ്പ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഹർജിക്കാരി ഒഴികെ മറ്റൊരാളും, സ്വന്തം സമുദായത്തില്‍പ്പെട്ട മറ്റു പെണ്‍കുട്ടികള്‍ പോലും സ്കൂളില്‍ ഹിജാബ് ധരിക്കുന്നില്ലെന്ന് വ്യക്തമാണ്” എന്ന് കോടതി നിരീക്ഷിച്ചു. ഡ്രസ് കോഡ് ഏകീകൃതവും, വിവേചനരഹിതവും, അച്ചടക്കവും സ്ഥാപനത്തിന്റെ തനിമയും നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കില്‍ യൂണിഫോം നിശ്ചയിക്കാനുള്ള പ്രാഥമിക അധികാരം സ്കൂളിനാണെന്നും കോടതി വ്യക്തമാക്കി.

SUMMARY: Hijab is not mandatory in Islam; Allahabad High Court dismisses student’s petition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ...

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ...

മൈസൂരു ദസറയ്ക്ക് തുടക്കമായി; 11 ദിവസം നീളുന്ന ആഘോഷങ്ങൾ, ജംബൂ സവാരി ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി....

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

Related Articles

Popular Categories