Categories: NATIONALTOP NEWS

പഹൽഗാം ഭീകരാക്രമണം; ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ് നിരോധിത സംഘടനയായ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം. കശ്മീരിനെ ലക്ഷ്യം വെച്ച് പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ തീവ്രവാദ സംഘടനയെ 2023-ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായിട്ടാണ് ടിആർഎഫ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഓ​ഗസ്റ്റിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് റെസിസ്റ്റൻസ് ഫ്രണ്ട് സ്ഥാപിതമാകാനുള്ള കാരണം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങി സ്ഥിരതാമസക്കാരാകാം. ഇവരെയാണ് പാകിസ്ഥാന്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ ഭൂമി വാങ്ങി സ്ഥിരതാമസക്കാരാകാന്‍ അവകാശം ലഭിച്ചത്. ഇത് പ്രകാരം മറ്റ് സംഇത്തരക്കാരെ ഭയപ്പെടുത്തുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. ഇത് വഴി ഭാവിയില്‍ അന്യസംസ്ഥാനക്കാര്‍ ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങി സ്ഥിരതാമസത്തിനെത്തുന്നത് തടയലും ഈ തീവ്രവാദി ആക്രമണത്തിന് പിന്നിലുണ്ട്. മറ്റു സ്ഥാനങ്ങളില്‍ നിന്നുള്ള 85000 പേരോളം ഇവിടെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്.

കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫ് ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശയപ്രചാരണവും സംഘാടനവും നടത്തുന്നത്. ജമ്മു കശ്മീരിലെ സംഘർഷങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ടിആർഎഫ് 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.

നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്കായി ആയുധങ്ങൾ കൊണ്ടുപോകുന്നത് ഏകോപിപ്പിക്കുക, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് നടത്തുക, സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളുമായി ടിആർഎഫിന് ബന്ധമുണ്ട്.

കശ്മീരിൽ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്. 2020 ൽ ആണ് ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങിയത്. 2024 ഒക്ടോബർ 20-ന് ഗാൻഡർബലിൽ നടന്ന ഇസഡ്-മോർ ടണൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു.ടിആര്‍എഫ് ഇതുവരെ നടത്തിയതില്‍ ഏറ്റവും തീവ്രമേറിയ ആക്രമണമാണ് ഇപ്പോള്‍ പഹല്‍ഗാമില്‍ നടന്നിട്ടുള്ളത്. കശ്മീരിലെത്തുന്ന പ്രദേശവാസികളല്ലാത്ത വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും തങ്ങള്‍ ആക്രമിക്കുമെന്ന് ടിആര്‍എഫ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
<br>
TAGS : PAHALGAM TERROR ATTACK | TRF
SUMMARY : Pahalgam terror attack; ‘The Resistance Front’ is a shadow of Lashkar-e-Taiba

 

Savre Digital

Recent Posts

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കേസ്

തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…

37 minutes ago

വോട്ട് രേഖപ്പെടുത്താൻ പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൊസൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…

54 minutes ago

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…

2 hours ago

ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 മരണം

മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…

2 hours ago

കര്‍ണാടക എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…

3 hours ago

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…

3 hours ago