Tuesday, March 17, 2026
23.5 C
Bengaluru

ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സഹകരണമാണ് ആവശ്യമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

കര്‍ണാടകയില്‍ വരള്‍ച്ചാ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാമായി നല്‍കാന്‍ കേന്ദ്രം ഫണ്ടനുവദിച്ചില്ലെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മെഹ്ത, ആര്‍ വെങ്കിട്ടരമണി, തുഷാര്‍ മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് 18,177കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു. സഹായധനമായി ഇപ്പോഴും കേന്ദ്രം തുകയൊന്നും അനുവദിക്കാത്തതിനെ തുടർന്നാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത വേനൽക്കാല ദുരിതമാണ് ഇത്തവണ കർണാടകയെ ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്താകെയുള്ള 236 താലൂക്കുകളിൽ 216 താലൂക്കുകളിലും വരൾച്ച ശക്തമായി ബാധിച്ചിട്ടുണ്ട്. മുളക് കർഷകർക്ക് മാത്രം ഇത്തവണ 2000 കോടി രൂപയുടെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് സാധാരണ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം വരൾച്ച ഇത്രയും കടുത്തിട്ടും നൽകിയില്ലെന്നാരോപിച്ചാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിന്പകരം കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയ്യാറായിരുന്നെങ്കിൽ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കാമായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

The post ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു; മാധ്യമങ്ങളോടു ക്ഷുഭിതനായി വി ഡി സതീശന്‍

ന്യൂഡൽഹി: സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്...

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന...

പാ​ലാ​യി​ൽ ജോ​സ് കെ ​മാ​ണി; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺ​ഗ്രസ് (എം)

കോ​ട്ട​യം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം....

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ എൻസിപി; മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും എലത്തൂരില്‍ മത്സരിക്കും

കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ സിറ്റിങ്...

Topics

മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന...

റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽനിന്നുവീണ് 15 വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നുതാഴെ വീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു....

നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു

ബെംഗളൂരു: ബന്നാർഘട്ടയ്ക്കും കനകപുര എക്സിറ്റിനും ഇടയില്‍ നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച്...

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പോലീസുകാര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പോലീസുകാര്‍...

ഒന്നാം ക്ലാസ് വിദ്യാർഥിയെ പൊരിവെയിലിൽ നിർത്തി; സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് 

ബെംഗളൂരു: ക്ലാസില്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ 2...

എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി....

ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴിയുള്ള കണ്ണൂര്‍ ട്രെയിന്‍ നാളെ മുതല്‍ കോഴിക്കോടേക്ക്

ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന  കെഎസ്ആർ...

Related News

Popular Categories

You cannot copy content of this page