Monday, September 22, 2025
20.6 C
Bengaluru

ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ

ബെംഗളൂരു: ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ഹൈപ്പർലോക്കൽ ഡ്രോൺ ഡെലിവറി ശൃംഖലയായ സ്കൈ എയർ. അൾട്രാ ഫാസ്റ്റ് സർവീസ് ആണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം അഡ്വാൻസ്ഡ് ഡ്രോൺ ലോജിസ്റ്റിക്സ് സേവനങ്ങൾ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറി. കോണനകുണ്ടെ, കനകപുര റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡ്രോൺ ഡെലിവറി ലഭിക്കുക.

ഓർഡർ ചെയ്ത് ഏഴു മിനുട്ടിനുള്ളിൽ സാധനങ്ങൾ വീടുകളിൽ എത്തും. ബ്ലൂഡാർട്ട്, ഡിടിഡിസി, ഷിപ്പ്രോക്കറ്റ്, ഇകോം എക്സ്പ്രസ് എന്നിവ തങ്ങളുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നുവെന്ന് സ്കൈ എയർ വക്താക്കൾ പറഞ്ഞു. നിലവിൽ, ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ് എന്നിവയ്‌ക്കായുള്ള ഷിപ്പ്‌മെന്റുകൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. ഉടൻ തന്നെ ഭക്ഷണ വിതരണം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് സ്കൈ എയർ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അങ്കിത് കുമാർ പറഞ്ഞു.

ഉയർന്ന ശേഷിയുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്കൈ എയറിന്റെ മുൻനിര ഡെലിവറി ഡ്രോണായ സ്കൈ ഷിപ്പ് വൺ ആണ് സേവനം നൽകുന്നത്. ഡ്രോണിന് ഒരു യാത്രയ്ക്ക് 10 കിലോഗ്രാം വരെ വഹിക്കാൻ കഴിയും. ഭൂനിരപ്പിൽ നിന്ന് 120 മീറ്റർ ഉയരത്തിലാണ് ഇവ സഞ്ചരിക്കുക.

TAGS: DRONE | BENGALURU
SUMMARY: Skye Air introduces 7-minute drone delivery service in Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ...

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി...

ജാലഹള്ളി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ...

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

ദുബൈ:  ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ...

അബ്ദുറഹീമിന് ആശ്വാസം: കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി സൗദി സുപ്രീംകോടതി തള്ളി 

റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍...

Topics

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

Related News

Popular Categories

You cannot copy content of this page