ബെംഗളൂരു കടലേക്കായ് പരിഷേക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേക്ക് (നിലക്കടല മേള) ഇന്ന് നടക്കും. ബസവനഗുഡിയിൽ അഞ്ച് ദിവസത്തേക്കാണ് മേള നടക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200-ലധികം പോലീസ് ഉദ്യോഗസ്ഥരും വാച്ച് ടവറുകളും സിസിടിവി നിരീക്ഷണവും പ്രദേശത്ത് സജ്ജമാണ്. നിലക്കടല സ്റ്റാളുകൾക്ക് പുറമേ വൈകുന്നേരങ്ങളിൽ ബ്യൂഗിൾ റോക്ക് പാർക്ക്, നരസിംഹ സ്വാമി പാർക്ക് എന്നിവിടങ്ങളിൽ സാംസ്കാരിക പരിപാടികളുമുണ്ടാകും.

മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഈ വർഷം ഫീസ് ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് മേളയിലെത്തുന്ന കച്ചവടക്കാർ സ്റ്റാളുകൾ സൗജന്യമായി സ്ഥാപിക്കുന്നത്.

സർക്കാരിന് പുറമെ മേള സംഘടിപ്പിക്കുന്ന ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പും സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കിയിരുന്നു. എന്നാൽ ഇതും ഈ വർഷം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. മേളയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിക്കും. കച്ചവടക്കാരോട് പേപ്പർ ബാഗുകളും, തുണിസഞ്ചികളും മാത്രം ഉപയോഗിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU | KADALEKAI PARISHE
SUMMARY: Bengaluru Kadalekai parishe kickstarts today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ 22ന്

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ പോ​ളി​യോ വി​മു​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ...

ബെംഗളൂരുവിന് സമീപം 1,000 ഏക്കറിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിന് സമീപം 1,000 ഏക്കർ വിസ്തൃതിയിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കാൻ...

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

ജൂബിലി സ്കൂൾ പ്രൈമറി വിഭാഗം വാർഷികം

ബെംഗളൂരു: ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വ വിദ്യാർഥി...

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

Related Articles

Popular Categories