പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ 22ന്

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ പോ​ളി​യോ വി​മു​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ ന​വം​ബ​ർ 22ന് ​സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നവംബർ 22ന് തന്നെ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി പോളിയോ പ്രതിരോധ മരുന്ന് സ്വീകരിച്ച കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ പൾസ് പോളിയോയുടെ ഭാഗമായി തുള്ളി മരുന്ന് നല്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരം പേരൂർക്കട ജില്ല ആശുപത്രിയിൽ നവംബർ 22 ഞായറാഴ്ച രാവിലെ 8 നു നിർവഹിക്കും. മേയർ വി.വി രാജേഷ് അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എം.പി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 12,92,421 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 13,453 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 26,906 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.

സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നകുന്നതിനു 373 ട്രാൻസിറ്റ് ബൂത്തുകൾ, 149 മൊബൈൽ ബൂത്തുകൾ, 7 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ.

1980 കളിൽ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം കുട്ടികൾക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തിൽ നിന്ന് പോളിയോ വൈറസിനെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉൾപ്പടെ ചിലരാജ്യങ്ങളിൽ ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിൻറെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനിൽക്കുന്നത്. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം.

പരിപാടിയുടെ പ്രചരണത്തിനായി ബാനറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ എന്നിവയ്ക്ക് പുറമേ ഭവനസന്ദർശനവും നടത്തും. വാക്സിൻ, അവ സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്സ്, വാക്സിൻ കാരിയർ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്.

പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് നവംബർ 23, 24 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് വാളൻറിയർമാർ.

ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.
SUMMARY: Pulse Polio Immunization on 22nd

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിന് സമീപം 1,000 ഏക്കറിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിന് സമീപം 1,000 ഏക്കർ വിസ്തൃതിയിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കാൻ...

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

ജൂബിലി സ്കൂൾ പ്രൈമറി വിഭാഗം വാർഷികം

ബെംഗളൂരു: ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വ വിദ്യാർഥി...

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും...

ബെംഗളൂരുവിന് സമീപം 1,000 ഏക്കറിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിന് സമീപം 1,000 ഏക്കർ വിസ്തൃതിയിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കാൻ...

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

ജൂബിലി സ്കൂൾ പ്രൈമറി വിഭാഗം വാർഷികം

ബെംഗളൂരു: ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വ വിദ്യാർഥി...

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

Related Articles

Popular Categories