ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ‘കഥ എഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ നടക്കും. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷബിത മുഖ്യപ്രഭാഷണം നടത്തും.
ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് നടക്കുന്ന ഏകദിന സഹിത്യ സംവാദത്തിൽ
സാഹിത്യ പ്രതിഭകളും എഴുത്തുകാരും കഥകൾ അപഗ്രഥിക്കും. പരിപാടിയുടെ ഭാഗമായി എഴുത്തുകാരില്‍ നിന്നും കഥകള്‍ ക്ഷണിച്ചു. മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകൾ 90369 85456 എന്ന നമ്പരിൽ വാട്സ്ആപ്പ് ചെയ്യുകയോ [email protected] ൽ മെയിൽ ചെയ്യുകയോ ചെയ്യാം. കഥകൾ മാർച്ച് 25 നു മുമ്പായി ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന രചനകൾ എഴുത്തുകാർക്ക് വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും.
<BR>
TAGS : BANGALORE WRITERS AND ARTISTS FORUM