ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിൽ വാരാന്ത്യങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകർക്കായി സംസ്ഥാനതല പരിശീലനവും നടത്തിയിട്ടുണ്ട്.
വിദ്യാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, ഏകദേശം 1,000 സ്കൂളുകളിൽ വരുന്ന അധ്യയന വർഷത്തിൽ 180 മണിക്കൂർ ഇത്തരം ക്ലാസുകൾ നടത്തും. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സ്കൂളിന് ഗസ്റ്റ് അധ്യാപകനെ നിയമിക്കും. കന്നഡ പബ്ലിക് സ്കൂളുകളും പദ്ധതിയുടെ പരിധിയിൽ വരും.റെഗുലർ ഇംഗ്ലീഷ് ക്ലാസുകളിലെ അധ്യാപനം കുട്ടികളെ ഭാഷാവിടവ് നികത്താത്ത സാഹചര്യത്തിലാണ് തീരുമാനം. വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ് വളർത്തിയെടുക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ ക്ലാസുകളിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ, ഏകദേശം 4,190 സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളുണ്ട്.
TAGS: KARNATAKA | SPOKEN ENGLISH
SUMMARY: Government schools in Karnataka to have spoken English classes from this year