Sunday, October 26, 2025
26.6 C
Bengaluru

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിനരെ കൊഫെപോസ വകുപ്പ് ചുമത്തി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്​റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ (വിദേശനാണ്യ സംരക്ഷണ,കളളക്കടത്ത് തടയൽ) വകുപ്പ് ചുമത്തി. കേസന്വേഷണം നടത്തുന്ന ഡിആർഐയുടെ ശുപാർശപ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സിഇഐബി) കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും സമാന വകുപ്പ് ചുമത്തിയിട്ടുണ്ട്.

കൊഫെപോസ ചുമത്തിയതിനാൽ രന്യ റാവു അടക്കമുള്ള പ്രതികൾക്ക് ഒരുവർഷത്തേക്ക് കേസിൽ ഇനി ജാമ്യം ലഭിക്കില്ല. ഇത്തരം കേസുകളിലെ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീണ്ടും കളളക്കടത്തലുകളിൽ ഏർപ്പെടാതിരിക്കാനാണിത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ വന്നാലും ഈ നിയമമനുസരിച്ച് ജാമ്യം ലഭിക്കണമെന്നില്ല. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.

രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജൻസികൾ പുതിയ വകുപ്പുകൂടി ചുമത്തി നിർണായക നീക്കം നടത്തിയത്. ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യ റാവു. പിതാവിന്റെ പദവി മറയാക്കിയാണ് രന്യ റാവു വിമാനത്താവളംവഴി സ്വർണം കടത്തിയിരുന്നത്. ഡിജിപിയുടെ മകളായതിനാൽ നടിക്ക് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയിൽനിന്നും ഒഴിവാകാനായിരുന്നു. സ്വർണക്കടത്തിൽ ഡിജിപി രാമചന്ദ്രറാവുവിന് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കാനായി കർണാടക സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അടങ്ങിയ ഈ പ്രത്യേകസംഘം അന്വേഷണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Cofeposo act against ranya rao in gold smuggling

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

പാലക്കാട്‌: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം...

മഴ തുടരും; മൂന്ന്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

തിരുവനന്തപുരം: കേരളത്തില്‍ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും മധ്യകിഴക്കൻ അറബിക്കടലിലെ...

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ പാടില്ലായിരുന്നു; പ്രമീള ശശിധരന് തെറ്റു പറ്റിയെന്ന് ബിജെപി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള...

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം....

ഞാൻ വാക്ക് മാറ്റില്ല, ഒറ്റ തന്തയ്ക്ക് പിറന്നവനാണ്; തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി....

Topics

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

Related News

Popular Categories

You cannot copy content of this page