തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയാണ് സംസ്ഥാനത്തിന്‍റെ ടാബ്ലോ. ‘സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിലാണ് തയാറാക്കിയത്.
സമൃദ്ധിയുടെ മന്ത്രം ആത്‌മനിർഭർ ഭാരത് എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും കേരളം നിശ്‌ചലദൃശ്യ രൂപത്തിൽ അവതരിപ്പിക്കുന്നത്.
കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളാണ് ഈ വർഷം ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളത്തിന്റെ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്. 2023 ന് ശേഷം ആദ്യമായാണ് കേരളത്തിന് പ്രാതിനിധ്യം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
SUMMARY: 100% digital literacy and water metro as themes; Kerala’s tableau at the Republic Day parade














