ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.
അഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെഎംഎഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബദവനെ, ബെംഗളൂരു ഡയറി, ഫോറം, രംഗദാസപ്പ ലേഔട്ട്, ലക്കാസന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയ്യനപാളയ, ചന്ദ്രപ്പ നഗർ, നിംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബന്ദേ സ്ലം, സുന്നദ കല്ലു, ബൃന്ദാവന സ്ലം, ലാൽജി നഗർ, ഷാമണ്ണ ഗാർഡൻ, എൻഡിആർഐ പോലീസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അറ്റകുറ്റപ്പണികളെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു. അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും ആവശ്യത്തിന് വെള്ളം സംഭരിക്കാനും നിർദ്ദേശമുണ്ട്.
SUMMARY: Power station maintenance; Power outages to continue at these places in Bengaluru on Tuesday













