തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17) ആണ് മരിച്ചത്. തിപ്പിലിക്കയം വെള്ളക്കെട്ടില്‍ ആണ് അക്മല്‍ മുങ്ങി മരിച്ചത്. ഇന്ന് കാലത്ത് ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള അഞ്ചംഗസംഘം.
ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടില്‍ കയറിയപ്പോള്‍ തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലില്‍ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
SUMMARY: 17-year-old drowns while visiting waterfall at Mangalam Dam














