Home BENGALURU UPDATES ബെംഗളൂരുവിനായി വാൻഗോഗിന്റെ മാസ്റ്റർ പീസുകൾ; ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം

ബെംഗളൂരുവിനായി വാൻഗോഗിന്റെ മാസ്റ്റർ പീസുകൾ; ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം

0
26

ബെംഗളൂരു: വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ സൃഷ്ടികൾ പരിചയപ്പെടുത്തുന്ന ” ദ റിയൽ വാൻഗോഗ് ഇമെർസീവ് എക്സ്പീരിയൻസ് ” ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം. തന്നിസന്ദ്ര മെയിൻ റോഡിലെ ഭാരതീയ മാളിലാകും പ്രദർശനം നടക്കുക.

അർഹിച്ച അംഗീകാരങ്ങൾ മരണത്തിനു ശേഷം മാത്രം ലഭിച്ച വാൻഗോഗിന്റെ 70ഓളം ചിത്രങ്ങളാണ് ഷോയുടെ ഭാഗമാകുക. സൺഫ്ലവേഴ്സ്, വീറ്റ്ഫീൽഡ് വിത്ത് ക്രോസ് തുടങ്ങി മാസ്റ്റർപീസുകൾ ഇതിലുൾപ്പെടും.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 12 മുതൽ രാത്രി 9.30 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി 9.30 വരെയുമാണ് ഷോ നടക്കുക. ജൂലൈ 13ന് സമാപിക്കും.

SUMMARY: Art show featuring Dutch painter Vincent van Gogh from Sunday.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page