പെരിയ കേസ് പ്രതികള്‍ക്ക് തിരിച്ചടി: പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ അമ്മമാര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചിരുന്നു.

ഇതേ തുടർന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി അവധി നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും അവധി നിഷേധിച്ചതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ചയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ ഹരജി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

മുമ്പ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചപ്പോള്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും ഒരേ സമയം ഒന്നിലധികം പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഈ നിബന്ധനകള്‍ റദ്ദാക്കി ഹൈക്കോടതി പരോള്‍ നല്‍കാന്‍ ഉത്തരവിട്ടിട്ടും ജയില്‍ അധികൃതര്‍ പരോള്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതികളുടെ ഹർജി.

SUMMARY: Setback for Periya case accused: High Court dismisses contempt of court petition filed over denial of parole

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ നെടുമുടി കളത്തിൽ വീട്ടിൽ സി. ബി. വിജയലക്ഷ്മി (79)...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; ബെംഗളൂരുവിൽ മലയാളി സംഘടനകളുടെ സംയുക്ത യോഗം ചേർന്നു

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധവും...

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവും ജീവനബത്തയും നവംബര്‍...

ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു; നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധക്കാര്‍

ബെംഗളൂരു: മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ പ്രതിഷേധക്കാര്‍ നാടക സംവിധായകന്റെ മുഖത്ത്...

പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പ്രമുഖ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റില്‍. വ്ലോഗറും മതപ്രഭാഷകനുമായ...

എല്‍പിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു....

കാൽവറി പ്രെയർ ഫെലോഷിപ്പ് കൺവെൻഷന് തുടക്കം

ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു...

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ...

Related Articles

Popular Categories