സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിൻ്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴയെത്തുന്നത്. സെപ്റ്റംബർ 10 മുതൽ 13 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു.  വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച മഴ മുന്നറിയിപ്പില്ല. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.2 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. കോട്ടയത്ത് 34.6 ഡിഗ്രി സെൽഷ്യസും കൊച്ചിയിൽ 34 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പം വർധിച്ചുനിൽക്കുന്നതും ജനങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
SUMMARY: Rain likely for three days in the state from tomorrow; Yellow alert announced in various districts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി; പഴയ നിരക്ക് പുനസ്ഥാപിക്കണമെന്ന് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു: പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ...

കേരളത്തിലെ ബാറുകളില്‍ മദ്യപിക്കാൻ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച്‌ വയസ്സ് വ്യക്തമാക്കിയതിന് ശേഷം...

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ്...

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട...

രമ്യ ഹരിദാസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യാ ഹരിദാസിനെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച്‌ അജ്ഞാതന്റെ...

റേഷൻ കടത്ത്; കർണാടകയിൽ 17.78 ലക്ഷം കിലോ ധാന്യം പിടിച്ചെടുത്തു, 215 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ പൊതുവിതരണ സംവിധാനത്തിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട റേഷൻ...

ഇതിഹാസ ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു

വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. ‘സ്റ്റാർ ട്രെക്ക്’...

Related Articles

Popular Categories