ബെംഗളൂരു: 4,000 കോടി രൂപ ചെലവില്‍ 500 കിലോ മീറ്റര്‍ നഗര റോഡുകള്‍ നവീകരിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി വരികയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഇതിനുപുറമെ നഗരത്തിലെ 550 കിലോമീറ്റര്‍ റോഡുകള്‍ ടാര്‍ ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ 1,100 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് 1.5 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിവേദനം നല്‍കിയിട്ടുണ്ട്. 113 കിലോമീറ്റര്‍ വരെ നീളമുള്ള എലിവേറ്റഡ് ഇടനാഴികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആദ്യ ഘട്ടത്തില്‍ 40 കിലോമീറ്റര്‍ ടണല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
SUMMARY: 500 km of roads in Bengaluru to be renovated; Rs 4000 crores to be spent: D.K. Shivakumar