
ബെംഗളുരു: പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച്‌ച കാല്‍നടയായി എത്തിയ തീർഥാടക സംഘത്തിനു നേരെ നടന്ന പുലിയുടെ ആക്രമണത്തിൽ മാണ്ഡ്യ സ്വദേശി പ്രവീൺ എന്ന 30 കാരന്‍ കൊല്ലപ്പെട്ടിരുന്നു.
എംഎം ഹിൽസ് വന്യജീവി ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നിര്‍ദേശപ്രകാരം ക്ഷേത്രത്തിലേക്കുള്ള പദയാത്രാ റൂട്ടുകൾ നിർത്തിവയ്ക്കാനും കുന്നിൻ മുകളിലേക്ക് നയിക്കുന്ന വനമേഖലയിലൂടെ ഇരുചക്ര വാഹനങ്ങളിൽ ഭക്തരുടെ യാത്ര നിയന്ത്രിക്കാനും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ടി. ജവാരെ ഗൗഡയാണ് ഉത്തരവിട്ടത്. ശനിയാഴ്ച വരെ തീർഥാടകരും പ്രദേശവാസികളും കാൽനടയായും ഇരുചക്രവാഹനങ്ങളിലും എത്തുന്നതിനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
SUMMARY: Youth killed in tiger attack; Visitor restrictions at Male Mahadeshwara Hills temple














