
തിരുവനന്തപുരം: പ്രവൃത്തിദിനം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓൺലൈൻ ബാങ്കിംഗ്, എ.ടി.എമ്മുകൾ അടക്കം ബദൽ സേവന പ്ളാറ്റ്‌ഫോമുകൾ ഉള്ളതിനാൽ പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കണമെന്നാണ് ആവശ്യം. ആർ.ബി.ഐ, എൽ.ഐ.സി, സ്റ്റോക്ക് എക്സുചേഞ്ചുകൾ, നബാർഡ്, മറ്റ് ഐ.ടി സെക്ടറുകൾ എന്നിവിടങ്ങളിൽ അഞ്ച് പ്രവൃത്തിദിനം മാത്രമാണ്. ധനമന്ത്രാലയവും കേന്ദ്ര സർക്കാറും ചർച്ചകളിൽ പരിഹാരം ഉറപ്പുനൽകിയിട്ടും അനന്തമായി നീളുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ അവധിയും ചൊവ്വാഴ്‌ച പണിമുടക്കുമായതിനാൽ തുടർച്ചയായ നാലുദിവസമാണ് ബാങ്ക് സേവനങ്ങൾ തടസപ്പെടുന്നത്.
SUMMARY: All India bank strike on 27th














