
ന്യൂഡൽഹി: മധ്യപ്രദേശില്‍ വാർഷിക മേളയ്ക്കിടയില്‍ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികള്‍ക്ക് പരുക്കേറ്റു. ഡ്രാഗണ്‍ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ പെട്ടെന്നു തകർന്നുവീണ് സമീപത്തെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതേസമയം റൈഡില്‍ തൂങ്ങി നിന്ന ചിലർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടക്കുന്നതിന് മുമ്പ് തന്നെ റൈഡിന്റെ പ്രവർത്തനം ശരിയായ രീതിയില്‍ അല്ലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റൈഡിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായതായാണ് പ്രാഥമിക കണ്ടെത്തലുകളെന്ന് പോലീസ് സൂപ്രണ്ട് പ്രതിപാല്‍ സിംഗ് മഹോബിയ പറഞ്ഞു.
അമിതഭാരവും റൈഡിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റൈഡ് എങ്ങനെ തകർന്നുവീണുവെന്ന് കണ്ടെത്താൻ പോലീസിനെയും എഞ്ചിനീയർ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
SUMMARY: 14 children injured after sky swing collapses














