
ചെന്നൈ: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. തിരുപ്പൂര്‍ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. കളക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിന് സ്വീകരണം നൽകിയിരുന്നു. ഇതിനിടെയായിരുന്നു സംഭവം. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു.
வைரமுத்து மீது வீசப்பட்ட செருப்பு ? – உற்சாக வரவேற்பில் நடந்த பரபரப்பு காட்சிகள் … #Vairamuthu #Galatta pic.twitter.com/bzVnVVvivq
— Galatta Media (@galattadotcom) January 22, 2026
താൻ നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കളക്ടറേറ്റിനു മുന്നിൽ ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തുവും ഇദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘമാളുകളും എത്തിയത്. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘർഷത്തിനു കാരണമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവിധ തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
SUMMARY: The young woman fell for the lyricist Vairamuthu.














