
തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയില്‍ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയില്‍ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.
87 ന് മുമ്പ് ഗുജറാത്തില്‍ ബിജെപി ഒന്നും അല്ലായിരുന്നു. 87 ല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത് പിടിച്ചടക്കി. ഇപ്പോള്‍ തിരുവനന്തപുരം കോർപറേഷൻ. ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരുമെന്നും മോദി പറഞ്ഞു.
SUMMARY: What has not changed will change; Narendra Modi says Gujarat’s history will be repeated in Thiruvananthapuram














