
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗണ്‍ മാൻ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
SUMMARY: Pathanamthitta District Collector’s vehicle met with an accident; Collector Premkrishnan hospitalized














