
ബെംഗളൂരു: മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് (12686) പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും (12696) സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇരു ട്രെയിനുകളും റിപ്പബ്ലിക്ക് ദിനം മുതൽ പെരമ്പൂരിൽ നിർത്തിത്തുടങ്ങും.
കേരളത്തിൽനിന്ന് ചെന്നൈയിലേക്കുള്ള മറ്റ് എല്ലാ ട്രെയിനുകള്‍ക്കും പെരമ്പൂരിൽ സ്റ്റോപ്പുണ്ട്. പെരമ്പൂരിലിറങ്ങിയാൽ ചെന്നൈയുടെ വിവിധസ്ഥലങ്ങളിലേക്ക് എളുപ്പമെത്താൻ കഴിയും. ചെന്നൈയിലെ മലയാളി സംഘടനകളുടെയും യാത്രക്കാരുറെയും ഏറെക്കാലമായി ഉന്നയിച്ച ആവശ്യമായിരുന്നു ഇരു ട്രെയിനുകള്‍ക്കും പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ച് കിട്ടുക എന്നത്.
SUMMARY: Mangalore-Chennai Superfast allowed to stop at Perambur














