
ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘മോഹം’ ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി അവാർഡുകൾ ലഭിച്ച തടവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖിന്റെ രണ്ടാമത്തെ ചിത്രമാണ് മോഹം.
അമൃത കൃഷ്ണകുമാർ, ഇസാക്ക് മുസാഫിർ, ഗൗതമി ഗോപൻ, ബിന ആർ ചന്ദ്രൻ, വിനീത് വാസുദേവ് ,ജിയോ ബേബി, ജിബിൻ ഗോപിനാഥ്,റൈന രാധാകൃഷ്ണൻ,അനു എന്നിവരാണ് മോഹത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ ഫാസിൽ റസാക്ക്,
ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്കാണ് മോഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജനുവരി 29 മുതൽ ഫെബ്രുവരി ആറ് വരെയാണ് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.
റസാഖ് അഹമ്മദ് ആണ് ചിത്രം നിര്‍മിച്ചത്. ബെംഗളൂരു ഡിആർഡിഒയിൽ നിന്നും വിരമിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശിയായ റസാഖ് അഹമ്മദ് ബെംഗളൂരു മഹാദേവപുരയിലാണ് താമസം. പ്രശസ്ത സിനിമ സംവിധായകൻ സലീം അഹമ്മദ് സഹോദരനാണ്.
SUMMARY: ‘Moham’ to be screened at 17th Bengaluru International Film Festival













