
ന്യൂഡൽഹി: തിരുപ്പതി ലഡു കുംഭകോണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ പ്രത്യേക സംഘം. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മൂന്നുവര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്. നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്.
ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയാണ്. കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി കെ മുരളീകൃഷ്ണയെ എസ്ഐടി പ്രതി ചേർത്തു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.
SUMMARY: Tirupati Laddu Kumbakonam scam: CBI files chargesheet














