
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ ഒന്‍പത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്.കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതിനാല്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി എ കുടിശിക തീർക്കൽ, ശമ്പളപരിഷ്കരണം, പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപനങ്ങളും ഉണ്ടാകാം.വയോജന, വനിതാ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും. യുവജനങ്ങൾക്ക് സംരംഭകത്വ സഹായ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് സഹായം, അംഗണവാടി ജീവനക്കാർ, ആശാവർക്കർമാർ എന്നിവർക്ക് വേതന വർദ്ധന എന്നിവയും ബഡ്‌ജറ്റിലുണ്ടായേക്കും.അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബഡ്‌ജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നും കരുതുന്നുണ്ട്.
SUMMARY: Popular announcements may be made; The last budget of the second Pinarayi government is today














