ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെ വേതനവും ഉയര്‍ത്തി; ബജറ്റില്‍ വൻ പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വർക്കർമാർക്ക് 500 രൂപ കൂട്ടിയതായും ധനമന്ത്രി പറഞ്ഞു.

സാക്ഷരതാ പ്രേരക്മാരുടെ വേതനത്തിലും 1000 രൂപയുടെ വർധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപയാണ് ബഡറ്റില്‍ വർധിപ്പിച്ചത്. തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി. തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും. ഇതിനായി 250 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിലാണ് പ്രഖ്യാപനം. ഇത് സംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കില്‍ പോസ്റ്റും പങ്കുവച്ചു. ഈ പദ്ധതി നടപ്പിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം ആണ് എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ഇത് കൂടാതെ ക്ഷേമനിധിയില്‍ അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ അപകട ഇൻഷുറൻസ് പദ്ധതിയും ധനമന്ത്രി കെ എൻ ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പെടുന്നവർക്കുള്ള ലൈഫ് സേവർ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ ആദ്യ അഞ്ചു ദിവസം പണ രഹിത ചികിത്സ ഉറപ്പാക്കും.

വരാനിരിക്കുന്ന കേരള ബജറ്റ് വെറും വാഗ്ദാനങ്ങള്‍ മാത്രമുള്ള ഒരു ‘സ്വപ്ന ബജറ്റ്’ ആയിരിക്കില്ലെന്ന് അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. റയുന്ന കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SUMMARY: Minister makes big announcements in budget, increases honorarium of ASHAs by Rs. 1000, raises wages of Anganwadi workers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ...

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന് 8 കോച്ചുകൾ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി വന്ദേഭാരത് ട്രെയിനിന് എട്ട്...

Related Articles

Popular Categories