സംസ്ഥാന ബജറ്റ്; അതിവേഗ റെയില്‍പാത പ്രാരംഭ ഘട്ടത്തിന് 100 കോടി

തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി രൂപ നീക്കിവെച്ച്‌ സംസ്ഥാന ബജറ്റ്. പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായാണ് ബജറ്റ് വിഹിതം അനുവദിച്ചത്. നാല് ഘട്ടങ്ങളിലായി അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം-തൃശ്ശൂർ, തൃശ്ശൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ- കാസറഗോഡ് എന്നിങ്ങനെയാണ് നാല് ഘട്ടങ്ങള്‍.

ഉയർന്ന തൂണുകളിലൂടെയുള്ള ഈ ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ സാധിക്കും. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ 583 കി.മീറ്റർ നീളത്തില്‍ റീജണല്‍ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതിക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തത്വത്തില്‍ അംഗീകാരം നല്‍കിയത്.

സില്‍വർ ലൈൻ അർധ അതിവേഗ (സെമി ഹൈ സ്പീഡ്) പാതയായിരുന്നെങ്കില്‍ നിർദിഷ്ട പദ്ധതി അതിവേഗ (ഹൈ സ്പീഡ്) പാതയാണ്. സില്‍വർ ലൈനിലെ കടുത്ത ജനകീയ പ്രതിഷേധം ഉള്‍ക്കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ചും പരിസ്ഥിതിയെ അധികം പരിക്കേല്‍പിക്കാതെയും തൂണുകളിലൂടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

പദ്ധതിയില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച്‌ കേന്ദ്ര സർക്കാറിന് കത്ത് നല്‍കും. ഇതിനാവശ്യമായ കൂടിയാലോചന ആരംഭിക്കാൻ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാല്‍ ധാരണ പത്രത്തില്‍ ഒപ്പുവെക്കും. പദ്ധതിയുടെ സാങ്കേതിക സാമ്ബത്തിക കാര്യങ്ങള്‍, വായ്പാസ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതിക്ക് ഗതാഗത വകുപ്പ് മന്ത്രിസഭക്ക് സമർപ്പിക്കും.

SUMMARY: State Budget; Rs 100 crore for initial phase of high-speed rail

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

Related Articles

Popular Categories