
ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുകയാണ്. ഡൽഹിയിലെ വിഎസ്‌ആർ വിമാനക്കമ്പനി ഓഫീസിലെ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കമ്പനി ഓഫീസില്‍ പരിശോധനയും നടത്തി. റോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവർ കമ്പനി ഡയറക്ടർമാരായാണ്.
വിഎസ്‌ആർ കമ്പനി രാജ്യത്തെ വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സർവീസ് നടത്തുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ പവാറിന്റെ വിമാനവും മറ്റു നാല് പേരും ഉള്‍പ്പെടെയുള്ളവർ മരിക്കുന്ന ദുരന്തം സംഭവിച്ചത്. അപകടസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. ബാരാമതിയിലെ സ്ഥലത്ത് ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം തെളിവുകള്‍ ശേഖരിച്ചു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയില്‍ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ വിദ്യാ പ്രതിഷ്ഠാൻ കോളേജില്‍ നടക്കുക. സംസ്കാര ചടങ്ങുകള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.
SUMMARY: Ajit Pawar’s death; Airline officials questioned














