
പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് പാലക്കാട് നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മൊഴി. തുടര്‍ന്ന് അധ്യാപകനെതിരെ മൂന്നാമത്തെ എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളിലെ മൂന്നാമത്തെ വിദ്യാര്‍ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നല്‍കുന്നത്. നിലവില്‍ കായിക അധ്യാപകന്‍ റിമാന്‍ഡിലാണ്. പ്രതി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് പോലീസിന്റെ തീരുമാനം.
അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് വിധേയമാക്കും. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയോ എന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.
SUMMARY: Sexual assault by a physical education teacher in Palakkad: Another student gives statement














