അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റണം; സിബിഐക്ക് കത്തയച്ച്‌ വിജയ്‌

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ തുടർനടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നേതാവ് വിജയ് സിബിഐക്ക് കത്ത് നല്‍കി. ഇനി ചോദ്യം ചെയ്യലുകള്‍ ഉണ്ടെങ്കില്‍ അത് ചെന്നൈയിലോ സംസ്ഥാനത്തെ മറ്റേതെങ്കിലും നഗരങ്ങളിലോ വെച്ചാകണമെന്നാണ് വിജയ്‍യുടെ ആവശ്യം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് ഈ അഭ്യർത്ഥനയെന്ന് വിജയ് കത്തില്‍ വ്യക്തമാക്കി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് അജയ് രാസ്തോഗി കമ്മിറ്റിക്കും വിജയ് കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയില്‍ ഇതുവരെ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് തവണയാണ് വിജയ് ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ രാത്രി തന്നെ വിജയ് ഡല്‍ഹിയില്‍ നിന്ന് മടങ്ങി.

രാഷ്ട്രീയ എതിരാളികളുടെ അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് ഡല്‍ഹിയില്‍ തുടരാതെ താരം ഉടൻ മടങ്ങിയതെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരില്‍ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.

SUMMARY: Vijay writes to CBI, demands transfer of investigation to Tamil Nadu

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട്ടി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ...

സമന്വയ രാമായണ മാസാചരണം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

ഗൃഹജ്യോതി സർവേ; ജാതിവിവരം നൽകുന്നത് നിർബന്ധമല്ലെന്ന് ബെസ്‌കോം

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത്...

വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ; ബെംഗളൂരു കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടം

ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ...

വധശ്രമ കേസ്: ബിജെപി കൗണ്‍സിലര്‍ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: വധശ്രമ കേസില്‍ അറസ്റ്റിലായ കൗണ്‍സിലർ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ കലൂര്‍ പിഎംഎല്‍എ...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികള്‍ നേരിട്ട് ബംഗാള്‍...

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

Related Articles

Popular Categories