‘കാട്ടാളന്‍’ സിനിമയുടെ കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്

ബെംഗളൂരു: ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത കെജിഎഫ്, കെജിഎഫ് 2, കാന്താര ചാപ്റ്റര്‍ 2, കാന്താര ചാപ്റ്റര്‍ 1,സലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ‘കാട്ടാളന്‍’ കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. മലയാള സിനിമയ്ക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ് ഈ പുതിയ വാര്‍ത്ത.

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഹോംബാലെ ഫിലിംസും കൈകോര്‍ക്കുന്നതിലൂടെ ചിത്രത്തിന് വമ്പന്‍ റിലീസായിരിക്കും കര്‍ണാടകയില്‍ ലഭിക്കാന്‍ പോകുന്നത്. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് മാസമാണ്.

ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീത സംവിധായകൻ സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ചിത്രത്തിലെ തീം മ്യൂസിക് ഇതിനകം തന്നെ തരംഗമായിട്ടുണ്ട്.

ഉണ്ണി ആർ സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ യഥാർത്ഥ ആനയെ ഉൾപ്പെടുത്തി ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് മറ്റൊരു പ്രധാന ആകർഷണം. വിഎഫ്എക്സ് സഹായമില്ലാതെ ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ഒരുക്കിയത് സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം ഏറെ വർദ്ധിപ്പിക്കുന്നുണ്ട്.

SUMMARY: Hombale Films acquires Karnataka distribution rights of ‘Kaattalan’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

Related Articles

Popular Categories