Saturday, April 25, 2026
33.7 C
Bengaluru

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

പാലക്കാട്‌: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ തടസ്സപ്പെടുന്നതിന് കാരണം ട്രാന്‍സ്‌ഫോര്‍മറുകളില്‍ അമിതഭാരം അനുഭവപ്പെടുമ്പോള്‍ സംവിധാനം തനിയെ നിലയ്ക്കുന്നതാണെന്നും പറഞ്ഞു. കെ.എസ്.ഇ.ബി ബോധപൂര്‍വ്വം വൈദ്യുതി നിയന്ത്രിക്കുന്നില്ലെന്നും പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലില്ലാത്ത വിധം ഉയരുകയാണെന്നും വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപയോഗങ്ങളില്‍ കാണിക്കുന്ന അനിയന്ത്രിത ഉപയോഗവും പ്രശ്‌നമായി മന്ത്രി ചൂണ്ടിക്കാട്ടുന്നു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് മൂലം ഭൂരിഭാഗം പേരും ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിക്കുന്നത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. കനത്ത ചൂടില്‍ ഉപഭോഗം വര്‍ധിക്കുമ്പോഴും നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവാത്തത് ഗ്രിഡിനെ ബാധിക്കുന്നു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടതായും പറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച മുമ്പെ വൈദ്യുതി തടസ്സം രൂക്ഷമായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന ആവശ്യം നിറവേറ്റാന്‍ വലിയ വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത്. ഇതിനായുള്ള റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് പൂര്‍ത്തിയായിട്ടുണ്ട്.

SUMMARY: There is no unannounced load shedding; Minister says power outages are technical glitches due to excessive usage

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി...

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ...

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ...

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ...

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത...

Topics

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ...

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും...

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു....

Related News

Popular Categories

You cannot copy content of this page