തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയുടെ വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. ഇതിനായി ആകെ 1,088.63 കോടി രൂപ സർക്കാർ അനുവദിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷനായി 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.
SUMMARY: Distribution of this month’s welfare pension begins tomorrow















