ഇടുക്കിയില്‍ സൂര്യാതപമേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും ഒരു തൊഴിലാളിക്ക് സൂര്യാതപമേറ്റിരുന്നു. ഇടുക്കിയില്‍ മുട്ടം, പെരുമറ്റം സ്വദേശികള്‍ക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കല്‍ നാരായണന് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്.

രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കൊണ്ടോട്ടിയിലെ കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികള്‍ക്കുമാണ് സൂര്യാതപമേറ്റത്.

വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കരിപ്പൂര്‍ കുമ്മിണിപറമ്പ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറില്‍ സൂര്യാതപമേറ്റത്. വയറില്‍ കുമിളകള്‍ വന്ന നിലയിലാണ് പാടുകള്‍. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

SUMMARY: Two injured in heatstroke in Idukki

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സർക്കാരിന് ഹൈക്കോടതി...

ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്തംബർ ആറിന് 

ബെംഗളൂരു: വിജയനഗര ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ 26-ാമത് ഓണാഘോഷം സെപ്റ്റംബർ...

സ്ത്രീവിരുദ്ധ പരാമര്‍ശം; തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിനും നടി തൃഷ കൃഷ്ണനുമെതിരെ...

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട്...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്....

കല ബാംഗ്ലൂര്‍ സമ്മേളനം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഇടതുപക്ഷ കൂട്ടായ്മയായ കല ബാംഗ്ലൂരിന്റെ മൂന്നാമത് സമ്മേളനം...

ഗുരുവായൂരില്‍ ഇന്ന് മുതല്‍ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം; മണിക്കൂറില്‍ 300 പേര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തർക്ക് ഇന്ന് (ഓഗസ്റ്റ് 4) മുതല്‍ വിർച്വല്‍...

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള...

Related Articles

Popular Categories