ഗര്‍ഭിണി വെന്തുമരിച്ച സംഭവം; പെട്രോളെത്തിച്ചത് സോന, ആസൂത്രണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് പോലീസ്

കോഴിക്കോട്: പേരാമ്പ്രയില്‍ കാറില്‍ ഗർഭിണി പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പെട്രോള്‍ വാങ്ങിയത് സോനയെന്ന് പോലീസ്. കാറിന് തീപിടിച്ചതില്‍ ഭർത്താവിന് പങ്കില്ലെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന 15-ന് വൈകീട്ട് 7.25-ഓടെ ഒരു സ്ത്രീ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങുന്നതായാണ് ദൃശ്യത്തിലുള്ളത്. ഈ യുവതി സോനയാണെന്നാണ് കുടുംബം സ്ഥിതീകരിച്ചു.

കാറില്‍ പെട്രോള്‍ കത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിട്ടുണ്ട്. സോനയുടെ അമ്മാവൻ സത്യൻ ഉള്‍പ്പെടെയുള്ളവരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സോന പെട്രോള്‍വാങ്ങുന്ന ദൃശ്യം കാണിക്കുകയും ചെയ്തു. കാറിന് ഉള്‍വശം മാത്രമായിരുന്നു കത്തിനശിച്ചത്. എൻജിൻ ഭാഗത്തോ, ഡീസല്‍ ടാങ്ക് ഭാഗത്തോ തീപ്പിടിത്തമുണ്ടായിട്ടില്ല.

സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സോന തന്നെ പെട്രോളൊഴിച്ച്‌ കത്തിച്ചതാണോ എന്ന കാര്യമാണ് അന്വേഷണസംഘം ഒടുവില്‍ പരിശോധിക്കുന്നത്. തീപ്പിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ കക്കറമുക്ക് പൂവത്തുംചാലില്‍ രജിൻലാല്‍ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രജിൻലാലിന്റെ മൊഴിയും പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

പെട്രോളിന്റെ മണം അനുഭവപ്പെട്ടപ്പോള്‍ അതേക്കുറിച്ച്‌ ചോദിച്ച സമയത്തുതന്നെ പിന്നില്‍നിന്ന് തീപ്പിടിത്തമുണ്ടായെന്നാണ്‌ മൊഴി. രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതല്‍ പൊള്ളലേറ്റത്. രജിൻലാലുമായി തർക്കമുണ്ടായതിനെത്തുടർന്നാണ് സോന കാറിന്റെ പിൻസീറ്റില്‍ കയറിയതെന്നും പറയുന്നു. ഇതെല്ലാംകൂടി പരിഗണിച്ചാണ് അന്വേഷകസംഘം അവസാന നിഗമനത്തിലേക്ക് എത്തിയത്.

SUMMARY: Pregnant woman burnt to death; Sona brought petrol, police say husband had no role in planning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

Related Articles

Popular Categories