മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധു റിമാൻഡിൽ

കൊച്ചി: മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിനുമുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിനെ റിമാൻഡ്. 14 ദിവസത്തേക്കാണ് റിമാൻഡ്. നേരത്തെ പിടികൂടിയ അലീന അടക്കമുള്ള മറ്റ് രണ്ട് പ്രതികളെയും റിമാൻഡ് ചെയ്‌തു. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കേസിൽ അഞ്ച് പ്രതികളാണുള്ളത്. സിന്ധു ഉൾപ്പെടെ രണ്ട് പേ‌ർ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം സ്വദേശി അലീന (29)യാണ് അറസ്റ്റിലായ രണ്ടാമത്തെ യുവതി. സിന്ധു ആലുവ സ്വദേശിയാണ്. ഷംല, മഞ്ജിമ, റഹ്മത്ത് എന്നിവരാണ് മറ്റ് പ്രതികൾ.

മോഡലിങ്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതികളെ ദുബായിൽ എത്തിച്ച്‌ അനാശാസ്യത്തിന്‌ ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ്‌ ഇരുവരും. ഇരകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്‌ മരടിൽ താമസിക്കുന്ന അലീനയെ അവിടെനിന്നും സിന്ധുവിനെ മുംബൈയിൽനിന്നുമാണ് പിടികൂടിയത്‌.

മോഹനവാഗ്‌ദാനങ്ങൾ നൽകി കെണിയിൽവീഴ്‌ത്തിയാണ്‌ ഇവർ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബായിലെത്തിക്കുന്ന യുവതികളെ രഹസ്യകേന്ദ്രങ്ങളിൽ തടങ്കലിലാക്കും. തുടർന്ന് മയക്കുമരുന്ന്‌ ബലമായി നൽകി അബോധാവസ്ഥയിലാക്കി കാഴ്‌ചവയ്ക്കുന്നതായിരുന്നു രീതി. ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് പണം കൈപ്പറ്റിയതായും പറയുന്നു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ട്‌.

അലീന മുമ്പും ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീന പ്രതിയാണ്‌. ഇവർക്ക്‌ ക്വട്ടേഷൻ–ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ട്‌.

അതേസമയം കേസിലെ രണ്ടാമത്തെയും അഞ്ചാമത്തെയും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പോലീസ് കരുതുന്നത്. മറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
SUMMARY: Sex racket under the guise of modeling; Main accused Sindhu in remand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories