ഇ.ഡി സംഘത്തിനുനേരെ ആക്രമണം; അന്വേഷണത്തിന് എസ്.ഐ.ടി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കണ്‍ന്റോണ്‍മെന്റ് എ.സി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക സംഘത്തിന്റെ അന്വേഷണം. അന്വേഷണ ചുമതലയിലുണ്ടായിരുന്ന മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്തിനെ അന്വേഷണ സംഘത്തില്‍നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വീഴ്ചകള്‍ സംഭവിച്ചെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം അടിയന്തരമായി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ നിശ്ചയിക്കും. അതിവേഗ കുറ്റപത്രം കേസില്‍ നല്‍കും.

നാല് എസ്.എച്ച്.ഒമാര്‍ (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍) അടങ്ങുന്ന മുപ്പതംഗ വിപുലമായ ടീമാണ് കേസ് അന്വേഷിക്കുക. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയടക്കം സംഘം വിശദമായി പരിശോധിക്കും. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായ സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താതിരുന്നതിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷണമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അക്രമം തടയുന്നതിലും കൃത്യസമയത്ത് ഇടപെടുന്നതിലും പോലീസിന് വീഴ്ച പറ്റി എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിന് പോലീസ് മുതിര്‍ന്നിട്ടില്ല. പ്രതികളെ പിടികൂടുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ പരസ്യമായ ആക്രമണം ഉണ്ടായത് ക്രമസമാധാന നിലയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. അക്രമികള്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളെയും ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വിശദീകരീച്ചിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

അറ്റകുറ്റപ്പണികള്‍; ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 21) ബെംഗളൂരുവിലെ...

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

Related Articles

Popular Categories