ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ യശ്വന്ത്പുരയ്ക്കും മാധവാരയ്ക്കും ഇടയിലുള്ള സർവീസുകളാണ് തടസപ്പെട്ടത്. പിന്നീട് തകരാറുകള്‍ പരിഹരിച്ച ശേഷം രാവിലെ 8.45 ഓടെ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. അതേസമയം രാവിലെ 8 മണി മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും യശ്വന്ത്പൂരിനും ഇടയിൽ ഷോർട്ട്-ലൂപ്പ് സർവീസുകൾ നടത്തിയിരുന്നു,
🚇 ಸಾರ್ವಜನಿಕ ಮಾಹಿತಿ | ಹಸಿರು ಮಾರ್ಗ ಮೆಟ್ರೋ ಸೇವೆ pic.twitter.com/qrGlcaknyS
— ನಮ್ಮ ಮೆಟ್ರೋ (@OfficialBMRCL) July 21, 2026
















