ബെംഗളൂരു: എഐസിസി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാനുമായ സൂരജ് ഹെഗ്ഡെ (55) അന്തരിച്ചു. ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ മുൻ ചുമതലക്കാരനായിരുന്ന ഹെഗ്‌ഡെ മുൻ മുഖ്യമന്ത്രി ദേവരാജ് അർസിന്റെ ചെറുമകനാണ്. എ.ഐ.സി.സി ഭാരവാഹി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, സംസ്ഥാന ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല, സംസ്ഥാന, ദേശീയ തലങ്ങളിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ഉൾപ്പെടെ ഹെഗ്‌ഡെയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
SUMMARY: AICC Secretary Suraj Hegde passes away
















