5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20 കോടി രൂപ വിലമതിക്കുന്ന 5 കിലോയിലധികം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. ബെൽത്തങ്ങാടി താലൂക്കിലെ ഇന്ദബെട്ടു സ്വദേശി മുഹമ്മദ് അൽഫാസ് (28), ഉജിരെയിലെ ഹാലെപേട്ട്, ലൈല വിവേകാനന്ദ നഗറിലെ താമസക്കാരനായ മുഹമ്മദ് മുസ്തഫ (28) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മയക്ക്മരുന്ന് എത്തിക്കുന്നതിനിടെ ബാഗൽകോട്ട് ജില്ലയിലെ ഹുനഗുണ്ടിലെ ദേശീയപാതയോരത്തെ ലോഡ്ജിൽ വെച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ജൂൺ 25ന് അന്നപ്പ സ്വാമി എന്നയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പോലീസ് ഓപ്പറേഷൻ നടത്തിയത്. സൂറത്ത്കൽ പോലീസ് പരിധിയിലുള്ള അന്നപ്പ സ്വാമിയുടെ വീട്ടിൽ നിന്ന് 15.17 ഗ്രാം എംഡിഎംഎ സിസിബിഐ പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചു. തുടർന്നാണ് ദക്ഷിണ കന്നഡയിൽ റെയ്ഡ് ന‍ടത്തിയത്.

മംഗളൂരു, ബെംഗളൂരു, അയൽ സംസ്ഥാനമായ കേരളം എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പ്രതികൾ തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണറുടെ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ റെഡ്ഡി പറഞ്ഞു. പിടിയിലായവര്‍ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളാണ്. ഇവരിൽ നിന്ന് ബാഗുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷണർ പറഞ്ഞു.
SUMMARY: MDMA worth Rs 5 crore seized; two arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

Related Articles

Popular Categories