സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം. സർക്കാറിന് കീഴിലുള്ള ആശുപത്രിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വാങ്‌ചുക്കിനെ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന കുടുംബത്തിന്റെ പരാതിയും കടുത്ത ആശങ്കകളും പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി.

വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ (സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ നിരീക്ഷണം. ഇദ്ദേഹത്തിന്റെ ആരോഗ്യപരമായ ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കാമെന്നും കോടതി അറിയിച്ചു.

സഫ്ദർജംഗ് ആശുപത്രിയിൽ നിലവിലുള്ള വാങ്‌ചുക്കിന്റെ എല്ലാ മെഡിക്കൽ റെക്കോർഡുകളും റിപ്പോർട്ടുകളും മെദാന്ത ആശുപത്രി അധികൃതർക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

അദ്ദേഹത്തെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുകയാണ്. മെദാന്തയിൽ അദ്ദേഹം ചികിത്സയിൽ തുടരും. സഫ്ദർജംഗ് ആശുപത്രിയിൽ നടത്തിയ എയിംസിന്റെയും മറ്റ് ലാബുകളുടെയും പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെ മെദാന്തയ്ക്ക് കൈമാറും. വാങ്‌ചുക്കിന്റെ ചികിത്സയുടെ മേൽനോട്ടത്തിനായി വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു പാനൽ രൂപീകരിക്കാൻ മെദാന്ത ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകും,- ഹൈക്കോടതി വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ആശ്വാസം പ്രകടിപ്പിച്ച് വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ രംഗത്തെത്തി. തങ്ങൾക്ക് താല്പര്യമുള്ള ആശുപത്രിയിലേക്ക് ഭർത്താവിനെ മാറ്റാൻ അനുമതി നൽകിയതിന് ഹൈക്കോടതിക്കും അഭിഭാഷകരായ അഖിൽ സിബൽ, ബഹുലി ശർമ്മ എന്നിവർക്കും അവർ നന്ദി അറിയിച്ചു. സഫ്ദർജംഗ് ആശുപത്രിയിലെ വൈദ്യ പരിശോധനാ റിപ്പോർട്ടുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ജൂലൈ 19 ന് അവർ രംഗത്തെത്തിയിരുന്നു. പാർലമെന്റിലെ എം പി മാരെ കാണാൻ പ്രതിഷേധക്കാർക്ക് അനുമതി നൽകുന്നത് വരെ തന്റെ ഉപവാസം തുടരുമെന്ന് ആശുപത്രി മാറ്റത്തിന് തൊട്ടുമുമ്പ് വാങ്‌ചുക്ക് വ്യക്തമാക്കിയിരുന്നു.

മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പ്രവർത്തകരും സെൻട്രൽ ഡൽഹിയിലെ ജന്തർ മന്തറിലാണ് സമരം സംഘടിപ്പിച്ചത്. സമരം നടന്നിരുന്ന സ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ നിർബന്ധപൂർവ്വമാണ് നേരത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം സി ജെ പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറിയിരുന്നു. വിഷയം അനുയോജ്യമായ തലത്തിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സി ജെ പി അറിയിച്ചു.
SUMMARY: Delhi High Court orders Sonam Wangchuk to be shifted to Medanta Hospital

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories