ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സീനിയര്‍ കലോത്സവം ഞായറാഴ്ച രാവിലെ 10 മുതല്‍ ഇന്ദിരാ നഗറിലുള്ള കൈരളി നികേതന്‍ ക്യാമ്പസില്‍ നടക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, നാടന്‍ പാട്ട്, മാപ്പിള പാട്ട്, പദ്യം ചൊല്ലല്‍, പ്രസംഗ മത്സരം, ദേശ ഭക്തി ഗാനം (ഗ്രൂപ്പ്) എന്നീ 11 ഇനങ്ങളിലാണ് മത്സരം. 19 മുതല്‍ 25 വരെയും, 26 മുതല്‍ 39 വരെയും, 40 മുകളില്‍ പ്രായമുള്ളവര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ആയി മത്സരം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 87623 81186, 88619 78471
SUMMARY: Kerala Samajam Senior Arts Festival on July 26th
















