കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായതാണ് വാഹനഗതാഗതം സ്തംഭിക്കാൻ കാരണം. പുലർച്ചെ തകരാറിലായ ലോറി ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ചുരത്തിലൂടെ വാഹനങ്ങള്‍ ഭാഗികമായി മാത്രമാണ് കടന്നുപോകുന്നത്.
ഇതിനിടെ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ചുരത്തില്‍ നീണ്ട വാഹനനിര രൂപപ്പെട്ട സാഹചര്യത്തില്‍ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കില്‍ ബദല്‍ മാർഗങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
SUMMARY: Goods lorry breaks down at the eighth hairpin bend; massive traffic jam on Thamarassery Ghat Road
















