റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഢില്‍ വാഹനാപകടത്തില്‍ തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. റാഞ്ചി-പട്‌ന ദേശീയപാതയില്‍ പൈങ്കിയിലായിരുന്നു അപകടം. ബീഹാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് സ്ത്രീകളും നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു.
ദേശീയ പാത 33-ല്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. 14 അംഗ സംഘം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ മുമ്പില്‍ പോകുകയായിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. രാജ്രപ്പയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
പരിക്കേറ്റ ഒരാൾ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ടവര്‍ ബീഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
SUMMARY: Vehicle carrying pilgrims meets with an accident in Jharkhand; 13 dead, including children















