കാവേരി നദീജല തർക്കം: കർണാടകയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കും- മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. കാവേരി സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്  സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ കുടിവെള്ള ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വെള്ളം ലഭ്യത ഉറപ്പാക്കിയ ശേഷമേ തമിഴ്‌നാടിന് ജലം വിട്ടുനല്‍കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. കന്നഡ സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും യാതൊരുവിധ ബന്ദിനും ആഹ്വാനം ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സർവകക്ഷി യോഗത്തിൽ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സാഹചര്യം കണക്കിലെടുത്ത് ബെംഗളൂരുവിലേക്കുള്ള തന്റെ സന്ദർശനം മാറ്റിവെക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, കർഷകർക്ക് ആവശ്യമായ ജില്ലാതല മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ കുടിവെള്ള ആവശ്യത്തിനായി 40 ടി.എം.സി. വെള്ളമെങ്കിലും സംഭരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അതിനുശേഷം മാത്രമേ തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കാര്യം പരിഗണിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടു അണക്കെട്ട് നിര്‍മിക്കുന്നതാണെന്നും, അതിന്റെ പ്രയോജനം തമിഴ്‌നാടിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത വരൾച്ച സാഹചര്യങ്ങൾ കണക്കിലെടുക്കാതെ തമിഴ്നാടിന് 9.9 ടിഎംസി അടി വെള്ളം വിട്ടുനൽകാനുള്ള കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (CWMA) നിർദ്ദേശത്തിനെതിരെ  ഇതിനകം അപ്പീൽ നൽകിയിട്ടുണ്ടെന്നും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബി.എസ്. യെദിയൂരപ്പ, ഡി.വി. സദാനന്ദ ഗൗഡ, ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്തലജെ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, കൃഷ്ണ ബൈരഗൗഡ, എം.ബി. പാട്ടീൽ, കെ.ജെ. ജോർജ്, പ്രതിപക്ഷ നേതാക്കളായ ആർ. അശോക്, ചലവാദി നാരായണസ്വാമി, ന്യൂഡൽഹിയിലെ കർണാടകയുടെ പ്രത്യേക പ്രതിനിധി ടി.ബി. ജയചന്ദ്ര, പാർലമെന്റ് അംഗം ഗോവിന്ദ് കരജോൾ, മുൻ മന്ത്രി എച്ച്.കെ. പാട്ടീൽ,  ബി.കെ. ഹരിപ്രസാദ്, വിരമിച്ച ജഡ്ജി നാഗമോഹൻദാസ്, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി, സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖ്, അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

SUMMARY: Cauvery water dispute: Karnataka’s interests will be fully protected – Chief Minister D.K. Shivakumar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

രണ്ട് വര്‍ഷം പഴക്കമുണ്ടെന്ന് സംശയം; കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തി. വലിയങ്ങാടിയിൽ നിന്നും...

ഇടുക്കിയില്‍ കനത്ത മഴ: വട്ടവടയില്‍ വീട് തകര്‍ന്ന് വൈദ്യുതാഘാതമേറ്റ് രണ്ടു മരണം

ഇടുക്കി: വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ...

Related Articles

Popular Categories