കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തി. വലിയങ്ങാടിയിൽ നിന്നും കുറ്റിച്ചിറ പോകുന്ന വഴിയോരത്ത് കാൽനട യാത്രക്കാരനാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ശേഷം പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മറ്റ് ശരീരഭാഗങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
റോഡിനോടു ചേർന്നു കിടക്കുന്ന പറമ്പിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നു. ഇതിൽ നിന്നുമാണ് തലയോട്ടി റോഡിലേയ്ക്ക് വീണത്. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും പോലീസും ചേർന്ന് പരിശോധന നടത്തി. മറ്റ് അസ്ഥികളൊന്നും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കണ്ടെത്തിയ തലയോട്ടിക്ക് ഏതാണ്ട് ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് ആരുടേതാണെന്നും സ്ത്രീയാണോ പുരുഷനാണോയെന്നും തിരിച്ചറിയുന്നതിനായി ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Suspected to be two years old; human skull found in waste in Kozhikode.
















